ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍

 ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍

ആലപ്പുഴ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍. രാവിലെ എട്ടിന് കൊല്ലം ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്ത് വച്ച് രാഹുല്‍ ഗാന്ധിയെ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരിച്ചു. അടുത്ത മൂന്ന് ദിവസം യാത്ര ജില്ലയിലൂടെ കടന്നു പോകും.

ഇന്നത്തെ പദയാത്ര ചേപ്പാട് എന്‍ടിപിസി(NTPC)യിലാണ് അവസാനിക്കുക. ചൊവ്വാഴ്ച വൈകിട്ടോടെ ജില്ലയിലെ പര്യടനം അവസാനിക്കും.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 150 ദിവസത്തെ ഭാരത് ജോഡോ യാത്രയ്ക്ക് സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.