കൊല്ലം: പുള്ളിക്കടയിൽ തെരുവ് നായയെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. നായയെ ചുട്ടുകൊന്നതാവാം എന്നാണ് നിഗമനം സംഭവത്തിൽ പൊലീസും മൃഗസംരക്ഷണ വകുപ്പും അന്വേഷണം തുടങ്ങി.
അതേസമയം തെരുവുനായക്കളെ കൊന്നൊടുക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരുന്നു. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് പൊലീസ് സംവിധാനങ്ങൾ വഴി സര്‍ക്കാര്‍ നടപടി എടുക്കണമെന്ന നിര്‍ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തിൽ പൊതുജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്ന നിർദ്ദേശം നൽകിക്കൊണ്ട് ഡിജിപി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു.