'ഭാരതത്തിന്റെ രണ്ടാം ഗാന്ധി': മോദിയെ പ്രശംസിച്ചുള്ള രാഹുലിന്റെ ട്വീറ്റ് വിവാദമായി

'ഭാരതത്തിന്റെ രണ്ടാം ഗാന്ധി': മോദിയെ പ്രശംസിച്ചുള്ള രാഹുലിന്റെ ട്വീറ്റ് വിവാദമായി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭാരതത്തിന്റെ രണ്ടാമത്തെ മഹാത്മാ ഗാന്ധി എന്നു വിശേഷിപ്പിച്ചുള്ള രാഹുൽ ഈശ്വറിന്റെ സമൂഹ മാധ്യമത്തിലെ കുറിപ്പ് വിവാദമായി. മോദിക്കു പിറന്നാൾ ആശംസ നൽകിയുള്ള ട്വീറ്റിനു താഴെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

‘ഭാരതത്തിന്റെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’ എന്ന തലക്കെട്ടോടെ ഇട്ട കുറിപ്പിൽ ദീര്‍ഘകാലം ജീവിക്കാനും ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ദൈവവും ഭാരത മാതാവും നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന്‌ ആശംസിക്കുന്നുണ്ട്.

മോദിയെ രണ്ടാമത്തെ ഗാന്ധി എന്ന് വിശേഷിപ്പിച്ചതാണ് വിമർശനത്തിന് വഴിവച്ചത്. മോദിയെ ഗാന്ധിയുമായി ഉപമിക്കുന്ന താങ്കൾ ഗുജറാത്ത് കലാപം മറന്നോ എന്ന് ഒരാൾ കമന്റ്‌ ചെയ്യുന്നു.

ഭാരതത്തിന്റെ രണ്ടാം ഗാന്ധി എന്നല്ല, രണ്ടാം ഇന്ത്യയുടെ ഒന്നാം ഗാന്ധി എന്നതാണ് ശരി എന്നായിരുന്നു മറ്റൊരാളുടെ തിരുത്ത്. മോദിയെ ഗാന്ധിയുമായി ഉപമിക്കുന്നത് അവിവേകമാണെന്ന് മറ്റൊരാളും വിമർശിക്കുന്നു.

സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും സജീവമായ രാഹുൽ ഈശ്വർ ലൗ ജിഹാദ്, ഹലാൽ വിവാദം, ദിലീപ് കേസ് എന്നിവയിൽ എടുത്ത നിലപാടുകൾ വിവാദമായിരുന്നു. ശബരിമല വിശ്വാസ സംരക്ഷണ സമരത്തിന്റെ ച്ചത് നേതാക്കളിൽ ഒരാളായിരുന്നു രാഹുൽ ഈശ്വർ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.