ഗവർണർ ആർഎസ്എസ് മേധാവിയെ കണ്ടു; കൂടിക്കാഴ്ച തൃശൂരിൽ പ്രാദേശിക നേതാവിന്റെ വീട്ടിൽ

ഗവർണർ ആർഎസ്എസ് മേധാവിയെ കണ്ടു; കൂടിക്കാഴ്ച തൃശൂരിൽ പ്രാദേശിക നേതാവിന്റെ വീട്ടിൽ

തൃശൂർ: സംസ്ഥാന സർക്കാരുമായി പോരു മുറുകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. തൃശൂർ അവിണിശേരിയിലെ ആർഎസ്എസ് ജില്ലാ കാര്യവാഹക് ടി.വി.മണികണ്ഠന്റെ വീട്ടിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.

ശനിയാഴ്ച രാത്രി 8.07ന് എത്തിയ ഗവർണർ 30 മിനിറ്റോളം ഇവിടെ ചിലവഴിച്ച ശേഷം 8.35 ഓടെയാണ് മടങ്ങിയത്. മാധ്യമങ്ങളോട് സംസാരിക്കാൻ ഗവർണർ തയാറായില്ല. മോഹൻ ഭഗവത് രാത്രി തന്നെ ഗുരുവായൂർക്ക് പോയി.

ഞായറാഴ്ച രാവിലെ ഗുരുവായൂർ രാധേയം ഓഡിറ്റോറിയത്തിൽ ചേരുന്ന ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ആർ എസ് എസ് പരിപാടിയിലും പങ്കെടുക്കും. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.