ഫാ.മാത്യു അത്തിക്കലിന്റെ മൃതസംസ്കാര ശുശ്രൂഷ നാളെ

ഫാ.മാത്യു അത്തിക്കലിന്റെ മൃതസംസ്കാര ശുശ്രൂഷ നാളെ

മാനന്തവാടി : മാനന്തവാടി രൂപതാംഗമായ ഫാ. മാത്യു അത്തിക്കൽ നിര്യാതനായി. കോതമംഗലം രൂപതയിലെ കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന ഇടവകയിൽ അത്തിക്കൽ വർക്കി അന്ന ദമ്പതിക ളുടെ മകനായി 1942 ജൂൺ 11 ന് ജനിച്ചു. വർഗ്ഗീസ്, ഫാ. ജേക്കബ് അത്തിക്കൽ, മറിയം എന്നിവർ സഹോദരങ്ങളാണ്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അച്ചൻ വിൻസെൻഷ്യൻ സഭയുടെ അങ്കമാലി സെന്റ് വിൻസെന്റ് മൈനർ സെമിനാരിയിൽ ചേർന്നു.1969 ഫെബ്രുവരി 2-ന് മാത്യു അച്ചൻ പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് സന്യാസജീവിതത്തിൽ നിന്നും മാറി രൂപതാ വൈദികനായി 1985-ൽ മാനന്തവാടി രൂപതയിൽ അംഗമായി ചേർന്നു. തുടർന്ന് മാനന്തവാടി രൂപതയിലെ കാരക്കാല, ശിശുമല, പോരൂർ, ചെന്നലോട്, അടക്കാത്തോട്, കല്ലോടി, പടമല, അരിർമല എന്നീ ഇടവകകളിൽ വികാരിയായി അച്ചൻ ശുശ്രൂഷ ചെയ്തു. മാനന്തവാടി രൂപതയിയിൽ വർഷങ്ങളോളം രൂപതയുടെ മദ്യവർജന പ്രസ്ഥാനത്തിന്റെ ഡയറക്ടറായിരുന്നു. 2010-12 കാലഘട്ടത്തിൽ ജഗദൽപൂർ മിഷനിൽ ജോലി ചെയ്ത മാത്യു അച്ചൻ " വിളക്ക് കത്തിക്കുക, വഴി കാണിക്കുക" എന്ന പേരിൽ ഹിന്ദി ഭാഷയിൽ വളരെ വിശദമായ ഒരു വിശ്വാസ പരിശീലനഗ്രന്ഥം തയ്യാറാക്കിയിട്ടുണ്ട് ദ്വാരകയിലെ വിയാനി ഭവനിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. മൃതസംസ്കാര ശുശ്രൂഷ നാളെ (തിങ്കൾ 19) 9 മണിക്ക് അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.