കോട്ടയം: പാമ്പാടിയില്‍ ഏഴുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്മോര്‍ട്ടത്തിലാണ് സ്ഥിരീകരണം. വീട്ടില്‍ കിടന്നുറങ്ങിയ കുട്ടിയെ അടക്കം ഏഴ് പേരെയാണ് ഇന്നലെ മാത്രം നായ കടിച്ചത്. ഇതിനു പിന്നാലെ നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു.
നായയ്ക്ക് പേവിഷ ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരുന്നു. ഇന്ന് വൈകിട്ടാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂറിനിടെയാണ് ഏഴ് പേരെയും നായ ആക്രമിച്ചത്. ആക്രമണത്തില്‍ നിഷ സുനില്‍ എന്ന വീട്ടമ്മയുടെ ശരീരത്തില്‍ മുപ്പത്തിയെട്ട് മുറിവുകളുണ്ട്. ഇവരെ രക്ഷിക്കാനെത്തിയ മറ്റൊരു സ്ത്രീക്കും പരിക്കേറ്റിരുന്നു.