വളർത്തുനായ കടിച്ചു ചികിത്സയിലിരുന്ന യുവതി കുഴഞ്ഞു വീണു മരിച്ചു

വളർത്തുനായ കടിച്ചു ചികിത്സയിലിരുന്ന യുവതി കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: വീട്ടിൽ വളർത്തുന്ന നായ കടിച്ച യുവതി കുഴഞ്ഞു വീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ–സതീഭായി ദമ്പതികളുടെ മകൾ അഭിജ (21) ആണ് മരിച്ചത്. ഒന്നരമാസം മുൻപാണ് കടിയേറ്റത്. 

പേവിഷബാധയ്ക്കെതിരെയുള്ള മൂന്ന് ഡോസ് ഇൻജക്‌ഷനും എടുത്തിരുന്നു. അവസാന ഡോസ് എടുത്തത് ഓഗസ്റ്റ് 17ന് മെഡിക്കൽ കോളജിൽനിന്നാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുമ്പോഴേ മരണകാരണം വ്യക്തമാകൂ.

ഇന്നലെ രാവിലെ തല പെരുക്കുന്നതായി അമ്മയോട് പറഞ്ഞിരുന്നു. പുറത്തുപോയ അമ്മ തിരികെ വന്നപ്പോൾ ബോധംപോയ അവസ്ഥയിലായിരുന്നു അഭിജ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. അവിവാഹിതയാണ്. അനൂജയാണ് ഏക സഹോദരി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.