കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി തള്ളി. ഇത്തരം കീഴ് വഴക്കം ഇല്ല എന്ന് പറഞ്ഞാണ് ഹൈക്കോടതി ഹർജി തള്ളിയത്.
ഇതോടെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരും. ജസ്റ്റിസ് എ.എ സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.
വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസില്‍ അതിജീവിത നേരത്തെ തന്നെ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ഉന്നയിച്ചിരുന്നു. എന്നാല്‍, ഇടക്കാല ഉത്തരവില്ലെന്നും അന്തിമ ഉത്തരവ് തന്നെ ഇന്ന് പറയാമെന്നാണ്ഹൈ ക്കോടതി വ്യക്തമാക്കിയത്.