സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് ശനിയാഴ്ച സ്‌കൂള്‍ പ്രവര്‍ത്തിക്കുക. ഒക്ടോബര്‍ 29, ഡിസംബര്‍ മൂന്ന് എന്നീ തിയതികളിലും സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും.

ഒന്നു മുതല്‍ 12 വരെ ഉള്ളവര്‍ക്കാണ് ക്ലാസുകള്‍ ഉള്ളത്. മാസത്തില്‍ ഒരു ശനിയാഴ്ച വീതം പ്രവൃത്തി ദിവസമാക്കാന്‍ നേരത്തെ വകുപ്പ് തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് നടപടി.

ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. സര്‍വകലാശാല പരീക്ഷകള്‍ അടക്കം മാറ്റിയിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍, ഡിസംബര്‍ ഒഴികെയുള്ള മാസങ്ങളില്‍ ഈ വര്‍ഷം ഇനി ശനി സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിനങ്ങള്‍ ഇല്ല. എന്നാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.