'പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി': പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്

 'പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി': പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് ഇ ഡി. ജൂലായ് 12ന് പട്‌നയിലെ റാലിക്കിടെ വധിക്കാനായിരുന്നു പദ്ധതി. കേരളത്തില്‍ നിന്ന് അറസ്റ്റിലായ ഷഫീഖ് പയ്യേത്തിന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇഡി ഇത് പറയുന്നത്. 

രാജ്യത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ 120 കോടി രൂപ സമാഹരിച്ചു. പ്രധാനമന്ത്രിയെ വധിക്കാൻ ആയി പ്രത്യേക ട്രെയിനിംഗ് ക്യാമ്പ് തുറന്നു എന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന റെയ്ഡില്‍ എന്‍ ഐ എ(NIA) അറസ്റ്റ് ചെയ്ത് ഷഫീഖ് പയ്യോത്തിനെ ഇ ഡി കേസിലും പ്രതിചേര്‍ത്തു. 

ഖത്തറില്‍ നിന്ന് ജോലി ചെയ്യുന്ന ഷഫീഖ് എന്‍ ആര്‍ ഐ അക്കൗണ്ട് പി എഫ് ഐ പ്രവര്‍ത്തനത്തിനായി ഉപയോഗിയ്ക്കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.