പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്രസ  അധ്യാപകന്‍ തൃശൂരില്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്രസ  അധ്യാപകന്‍ തൃശൂരില്‍ അറസ്റ്റില്‍

തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച തൃശൂർ  മദ്രസ അധ്യാപകൻ അറസ്റ്റിലായി. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂർ പൊലീസ് സംഘം പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്രസയിൽ പഠനത്തിനെത്തിയപ്പോളായിരുന്നു കുട്ടിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ചത്.  

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.