കല്‍പ്പറ്റ: വന്യജീവികളുടെയും തെരുവുനായ്ക്കളുടേയും ഉപദ്രവം അതീവ ഗുരുതരമാകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് (എം) വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടന്നു. വന്യജീവികളുടെയും തെരുവുനായ്ക്കളുടേയും ഉപദ്രവങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന ധര്‍ണ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു.
തോമസ് ചാഴിക്കാടന്‍ എം.പി, ജോബ് മൈക്കിള്‍ എം.എല്‍.എ, വയനാട് ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി, കെ.ജെ ദേവസ്യ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ് എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്തു.