കൊച്ചി: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കെ.സി.ബി.സി.
കത്തോലിക്കാ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ
ഭാഗമായുള്ള പരീക്ഷകള്‍ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങളില്‍ കത്തോലിക്കരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുണ്ടെന്നും കെസിബിസി അറിയിച്ചു.
പ്രസ്തുത ദിനം സാധാരണ പോലെ തന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ക്കു വേണ്ടി മാത്രം നീക്കിവെയ്ക്കേണ്ടതാണ്. ഇനി മുതല്‍ ഞായറാഴ്ച പ്രവൃത്തിദിനം ആക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ലെന്ന് പ്രത്യേക വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ രണ്ട് ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം സമുചിതമായി ആചരിച്ച് സര്‍ക്കാരിന്റെ നിര്‍ദേശത്തോട് സഹകരിക്കേണ്ടതാണെന്നും കെസിബിസി അറിയിച്ചു.