ഞായര്‍ പ്രവര്‍ത്തി ദിനം: കേരളാ കോണ്‍ഗ്രസ് ധര്‍ണ നാളെ

ഞായര്‍ പ്രവര്‍ത്തി ദിനം: കേരളാ കോണ്‍ഗ്രസ് ധര്‍ണ നാളെ

കോട്ടയം: ഞായര്‍ പ്രവര്‍ത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ ധര്‍ണ നടത്തും. നാളെ മുതല്‍ ആരംഭിക്കുന്ന സമരപരിപാടികളുടെ തുടക്കമായാണ് വൈകിട്ട് അഞ്ചിന് സായാഹ്ന ധര്‍ണ നടത്തുന്നത്.

കുരിശു പള്ളി ജംഗ്ഷനില്‍ നടക്കുന്ന സമരം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ ജോയി എബ്രാഹം ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പ്രസംഗിക്കുമെന്ന് നിയോജക മണ്ഡലം സെക്രട്ടറി റിജോ ഒരപ്പുഴിക്കല്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.