കണ്ണൂര്‍: ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജിന് തലശേരി അതിരൂപതയില്‍ സ്വീകരണം നല്‍കി. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പാരിഷ് ഹാളില്‍ നടന്ന സ്വീകരണ യോഗം അതിരൂപത ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍ ഉത്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, ഫാദര്‍ ആന്റണി തെക്കേമുറിയില്‍, ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ബേബി നെട്ടനാനി, തോമസ് പീടികയില്‍, അതിരൂപത ജനറല്‍ സെക്രട്ടറി ബെന്നി പുതിയാമ്പുറം, ബാബു കദളിമറ്റം, ചാക്കോച്ചന്‍ കാരാമയില്‍, ബിനോയ് ഇടയാടിയില്‍, ജോര്‍ജ്ജ് വടകര, ഷീജ കാറുകുളം, ഫിലിപ്പ് വെളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.