കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം വീഡിയോയില്‍ പകര്‍ത്താന്‍ പ്രത്യേക ഏജന്‍സി. വിഡിയോ, ഫോട്ടോ കവറേജിനാണ് ഏജന്‍സിയെ തെരഞ്ഞെടുത്തത്.
ഏഴ് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയാണ് ഇതിനായുള്ള ഏജന്‍സിയെ നല്‍കുന്നത്.
ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെ ഫിന്‍ലാന്‍ഡിലും അഞ്ച് മുതല്‍ ഏഴ് വരെ നോര്‍വെയിലുമാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ ഒന്‍പത് മുതല്‍ 12 വരെ യു.കെയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.