കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

കൊച്ചി: ഫ്ലാറ്റിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തേവര ഫെറിക്കടുത്തുള്ള ഫ്ളാറ്റിലാണ് അപകടം നടന്നത്. 

ഫ്ലാറ്റിൽ നിന്ന് വീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സുരക്ഷാ ജീവനക്കാരൻ ഉടൻ ഫ്ലാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. തേവര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.