തളിപ്പറമ്പ് ചാലയില്‍ പാല്‍ ലോറി ഇടിച്ചു കയറി 10 കടകള്‍ തകര്‍ന്നു; ദുരന്തം പുലര്‍ച്ചെ

തളിപ്പറമ്പ് ചാലയില്‍ പാല്‍ ലോറി ഇടിച്ചു കയറി 10 കടകള്‍ തകര്‍ന്നു;  ദുരന്തം പുലര്‍ച്ചെ

ചാല: കണ്ണൂര്‍ തളിപ്പറമ്പ് ചാല മാര്‍ക്കറ്റില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ പാലുമായി വന്ന ലോറി നിയന്ത്രണവിട്ട് ഇടിച്ചുകയറി പത്തോളം കടകള്‍ തകര്‍ത്തു. നാല് വൈദ്യുതത്തൂണും ഇടിച്ചിട്ടു. കണ്ണൂര്‍-കൂത്തുപറമ്പ് റോഡില്‍ പുലര്‍ച്ചെ 1.30 നായിരുന്നു സംഭവം.

കോഴിക്കോട് നിന്ന് പാലുമായി വന്ന ലോറി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെയാണ് അപകടം ഉണ്ടായത്. ഫാന്‍സികട, ബേക്കറി ഉള്‍പ്പെടെ ഇടിച്ചു തകര്‍ത്തു. പുലര്‍ച്ചെ ആയിരുന്നതിനാലും കടകളില്‍ ആളുകള്‍ ഇല്ലായിരുന്നതിനാലും ആളപായം സംഭവിച്ചില്ല.

വൈദ്യുതി പോസ്റ്റ് തകര്‍ന്ന ഉടന്‍ പരിസരവാസികള്‍ കെഎസ്ഇബിയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ഓഫാക്കി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഐമാക്‌സ് ഫാന്‍സി ഉടമ ഷംസീര്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്. എടക്കാട് പോലീസ് സ്ഥലത്തെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.