ഇടുക്കി: കടുവ ഇറങ്ങിയതോടെ മൂന്നാര്‍ രാജമലയില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം.
അതേസമയം റോഡിലൂടെ ഓടി പോകുന്ന കടുവയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ പത്ത് പശുക്കള്‍ ചത്തിരുന്നു.
കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഊര്‍ജ്ജിതമാക്കി.