കാവൻ : കാവൻ ഹോളിഫാമിലി സിറോമലബാർ മാസ്സ് സെന്റർ തിരുകുടുംബത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുന്നാളും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി സെപ്റ്റംബർ ഇരുപത്തഞ്ചാം തീയതി ആഘോഷിച്ചു.
ഫാദർ ജോസഫ് മാത്യു
ഓലിയകാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ കിൽമോർ രൂപതയുടെ പാസ്റ്ററൽ സെന്ററിൽ നടന്ന ആഘോഷമായ തിരുന്നാൾ കുർബാനയിൽ ഫാദർ റെജി ചെരുവംകാലയിൽ, ഫാദർ ആന്റണി കിടാരത്തിൽ എന്നിവർ സഹ കാർമികരായിരുന്നു.. തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം വിശ്വാസികൾക്ക് പ്രാർത്ഥനാ നിർഭരവും ദൈവാനുഗ്രഹം നുകരുന്നതുമായ ഒരു അനുഭവമായി തീർന്നു. വൈകുന്നേരം അഞ്ചുമണിക്ക് ബാലീ ഹൈസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സൺഡേ സ്കൂൾ വാർഷികം കുട്ടികളുടെ വിവിധ കലാപരിപാടികൾ കൊണ്ട് വർണശ്ശബളമായിരുന്നു.
സ്നേഹവിരുന്നിനോടൊപ്പം കാവനിലെ അനുഗ്രഹീത ഗായകരുടെ ഗാനമേളയോടു കൂടി തിരുന്നാൾ ആഘോഷത്തിന് പരിസമാപ്തി ആയി


