കൊച്ചി: യുവ നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം ജീവനക്കാര്‍ പൂട്ടിയിട്ടെന്ന് പരാതി. മൊബൈല്‍ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഓഫിസ് ജീവനക്കാരിയുമായി സംസാരിച്ചു തെറ്റിയതോടെ ഷട്ടര്‍ താഴ്ത്തി പൂട്ടിയിടുകയും കയ്യില്‍ പിടിച്ചുവലിച്ചെന്നുമാണ് നടിയുടെ ആരോപണം.
ഓഫീസിലെ ജിവനക്കാരിയുമായി വാക്കേറ്റം ഉണ്ടാകുകയും ഇവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് തനിക്കെതിരെ അക്രമണം ഉണ്ടായത്. നടിയാണെന്ന കാര്യം താന്‍ വെളിപ്പെടുത്തിയിരുന്നില്ല. കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ നഖം തട്ടി മുറിവേറ്റെന്നും അന്ന പറഞ്ഞു.
പിതാവിന്റെ സുഹൃത്തുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി. തുടര്‍ന്നു പോലീസ് സ്റ്റേഷനില്‍ പോയെങ്കിലും ജീവനക്കാരിയായ പെണ്‍കുട്ടി മാപ്പ് പറഞ്ഞതിനാല്‍ പരാതി നല്‍കിയില്ലെന്നും നടി പറഞ്ഞു.