കൊച്ചി: അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച്ച രാവിലെ 7.40 നായിരുന്നു അപകടം. ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ എസ്ഐ ബിനുവിന്റെ മകന്‍ മുളന്തുരുത്തി വേഴപ്പറമ്പ് ഐശ്വര്യ ഭവനില്‍ അന്‍വിന്‍ (22) ആണ് മരിച്ചത്.
വൈക്കം റോഡില്‍ പുതിയകാവിനടുത്ത് ചൂരക്കാടുവെച്ചായിരുന്നു അപകടം. എറണാകുളത്തെ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചീഫ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയാണ് അന്‍വിന്‍.
ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള യാത്രയ്ക്കിടെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ വൈദ്യൂതി പോസ്റ്റിലേക്ക് അന്‍വിന്‍ തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.