ബസില്‍ പൊലീസുകാരന്റെ പിസ്റ്റള്‍ മോഷ്ടിച്ചു: യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

ബസില്‍ പൊലീസുകാരന്റെ പിസ്റ്റള്‍ മോഷ്ടിച്ചു: യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

ആലപ്പുഴ: ബസിൽ നിന്നും പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മോഷണം. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്.

ആലപ്പുഴ ബീച്ചിൽ നിന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതിയുടെ കൂട്ടാളികളാണ് പിസ്റ്റൾ മോഷ്ടിച്ചത്. യുവതിയുടെ ബാഗിൽ നിന്നാണ് മോഷ്ടിച്ച പിസ്റ്റൾ കണ്ടെടുത്തത്. മോഷ്ടാക്കൾ ബീച്ചിന് സമീപത്തെ സ്റ്റോപ്പിൽ ഇറങ്ങിയെന്ന ബസ് ജീവനക്കാർ നൽകിയ മൊഴിയെ തുടർന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

പൊലീസ് ഇവരെ കണ്ടെത്തുമ്പോൾ യുവതിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ആദ്യം പിസ്റ്റൾ എടുത്തതായി പ്രതികൾ സമ്മതിച്ചില്ല. തുടർന്ന് ബാഗ് പരിശോധിക്കുകയും പിസ്റ്റൾ കണ്ടെത്തുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.