ഭര്‍തൃ വീട്ടുകാര്‍ പുറത്താക്കി; യുവതിയും കുഞ്ഞും രാത്രി കഴിച്ചുകൂട്ടിയത് സിറ്റൗട്ടില്‍

ഭര്‍തൃ വീട്ടുകാര്‍ പുറത്താക്കി; യുവതിയും കുഞ്ഞും രാത്രി കഴിച്ചുകൂട്ടിയത് സിറ്റൗട്ടില്‍

കൊല്ലം: ഭർതൃവീട്ടുകാർ വീട്ടിൽ നിന്നും പുറത്താക്കിയെന്ന പരാതിയുമായി യുവതി. കൊല്ലം കൊട്ടിയത്താണ് സംഭവം. യുവതിയും അഞ്ചു വയസുള്ള കുഞ്ഞും രാത്രിയിൽ കിടന്നത് വീടിന് പുറത്ത് സിറ്റൗട്ടില്‍ ആണ്. തഴുത്തല സ്വദേശിനി അതുല്യയ്ക്കും മകനുമാണ് ഈ ദുരനുഭവമുണ്ടായത്‌. സംഭവത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി. 

സ്കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടിയത്. ഇവർ വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാൻ പൊലീസ് തയാറായില്ല. അതുല്യയുടെ ഭർതൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളതു കൊണ്ടാണ് വിഷയത്തിൽ ഇടപെടാതിരുന്നതെന്നാണ് പൊലീസ് പറയുന്നത്. 

അതുല്യ വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്ന പരാതി ഭർതൃമാതാവ് നൽകിയിരുന്നു. തുടർന്നാണ് ഇവർ കോടതിയെ സമീപിക്കുകയും സംരക്ഷണം നേടുകയും ചെയ്തത്. പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസുമായി വാക്കേറ്റമുണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.