ടൂറിസ്റ്റ് ബസിന് ഫിറ്റ്നസ് ഇല്ല; സ്‌കൂള്‍ വിനോദ യാത്ര മുടങ്ങി

ടൂറിസ്റ്റ് ബസിന് ഫിറ്റ്നസ് ഇല്ല; സ്‌കൂള്‍ വിനോദ യാത്ര മുടങ്ങി

തൃശൂര്‍: വാഹന പരിശോധനയില്‍ ടൂറിസ്റ്റ് ബസിന് ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിനോദ യാത്ര മുടങ്ങി. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സെന്റ് ആന്‍സ് സ്‌കൂളിലെ വിനോദ യാത്രയാണ് മുടങ്ങിയത്. ആര്‍ടിഒയുടെ വാഹന പരിശോധനയില്‍ ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഇന്ന് രാവിലെയാണ് സ്‌കൂളില്‍ നിന്ന് അതിരപ്പിള്ളിയിലേക്ക് വിനോദ യാത്ര പോകാനിരുന്നത്. 10 മണിയോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 15 തകരാറുകള്‍ എംവിഡി കണ്ടെത്തി. തകരാര്‍ പരിഹരിച്ച് യാത്ര നടത്താന്‍ സമയമില്ലാത്തതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു. ഇത് സംബന്ധിച്ച് ന്യൂനതകള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി.

കഴിഞ്ഞ ദിവസം വടക്കഞ്ചേരിയില്‍ ബസ് അപകടം നടന്നതിന് പിന്നാലെ ടൂറിസ്റ്റ് ബസുകളുടെ പരിശോധന കര്‍ശനമാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.