നൃത്തം ചെയ്തും ഡ്രൈവിങ്: അപകടം വരുത്തിയ ബസ് ഡ്രൈവര്‍ ജോമോന്റെ അഭ്യാസ പ്രകടനങ്ങള്‍

നൃത്തം ചെയ്തും ഡ്രൈവിങ്: അപകടം വരുത്തിയ ബസ് ഡ്രൈവര്‍ ജോമോന്റെ അഭ്യാസ പ്രകടനങ്ങള്‍

കൊല്ലം: വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബസ് ഡ്രൈവര്‍ ജോജോ പത്രോസ് അപകടകരമാം വിധം നേരത്തേയും ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഡ്രൈവിങ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് ചെരിഞ്ഞു നിന്ന് ബസ് ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പാട്ടിനൊപ്പം നൃത്തം വെക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

അപകടത്തിന് പിന്നാലെ ഡ്രൈവറാണെന്ന കാര്യം മറച്ചുവെച്ച് സംഭവ സ്ഥലത്തു നിന്ന് മുങ്ങിയ ജോജോയെ തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ കൊല്ലത്തുവെച്ച് ചവറ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഊട്ടിയിലേക്ക് വിനോദ യാത്ര പോയ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് വടക്കഞ്ചേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ പിന്നില്‍ ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.