മൂന്നാര്‍: മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ച ശേഷം വായില്‍ കമ്പി കുത്തിക്കയറ്റി കൊന്നു. മറയൂർ പെരിയകുടിയിൽ രമേശ് (27) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന ബന്ധു സുരേഷ് ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു.
ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ പ്രകോപിതനായ സുരേഷ് ബന്ധുവായ രമേശിനെ കമ്പികൊണ്ട് തലയ്ക്കടിച്ച ശേഷം വായില്‍ കമ്പി കുത്തിക്കയറ്റുകയായിരുന്നു.
കൊലപാതകത്തിന് കേസെടുത്ത പോലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.