സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം; മുൻ എംഎൽഎയ്ക്കും കടിയേറ്റു

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം; മുൻ എംഎൽഎയ്ക്കും കടിയേറ്റു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പാലക്കാട് നൂറണി തൊണ്ടികുളത്ത് നാല് പേരെയാണ് തെരുവ് നായ കടിച്ചത്. പാലക്കാട് മുൻ എംഎൽഎയും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെകെ ദിവാകരനും നായയുടെ കടിയേറ്റവരിൽ ഉൾപ്പെടുന്നു.

ഇന്ന് രാവിലെ നടക്കാനിറങ്ങിയ സമയത്താണ് ദിവാകരന് നായയുടെ കടിയേറ്റത്.
പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ആലപ്പുഴയില്‍ സ്‌കൂളില്‍ നിന്നും വരികയായിരുന്ന ഏഴു വയസുകാരിയെയും തെരുവ് നായ ആക്രമിച്ചു.

ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ്‌ തെരുവുനായ കടിച്ചത്‌. കൊറ്റംകുളങ്ങര സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ അശ്വതി. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂളിൽ നിന്ന് വരുമ്പോഴായിരുന്നു സംഭവം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.