പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽ കമ്മീഷണർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും. ശരാശരി 84 കിലോമീറ്റർ വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസിന്റെ യാത്ര. അപകടം നടക്കുമ്പോൾ ബസിന് 97 കിലോമീറ്റർ വേഗതയുണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
ഡ്രൈവർ ജോമോനും ബസിൻ്റെ ഉടമക്കുമെതിരെയുള്ള തുടർ നടപടികളിൽ ഇന്ന് തീരുമാനം ഉണ്ടാകും എന്നാണ് കരുതുന്നത്. ജോമോൻ്റെ രക്ത പരിശോധന ഫലവും ഇന്ന് പുറത്ത് വന്നേക്കും.
അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോർട്ട് അപകടം ഡിജിറ്റൽ പുനരാവിഷ്ക്കരണവും റിപ്പോർട്ടിനു ഒപ്പം ചേർത്തിട്ടുണ്ട്.
കെഎസ്ആർടിസിയെ കുറിച്ചുo ചില കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട് എന്നാണ് വിവരം. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിൻ്റെ തുടർ നടപടികൾ. ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോന്‍റെ രക്തപരിശോധന ഫലം ഇന്ന് പൊലീസിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.