മുംബൈയിൽ വൻ വന്യജീവി കള്ളക്കടത്ത്; വംശനാശ ഭീഷണി നേരിടുന്ന 666 ജീവികളെ പിടികൂടി

മുംബൈയിൽ വൻ വന്യജീവി കള്ളക്കടത്ത്; വംശനാശ ഭീഷണി നേരിടുന്ന 666 ജീവികളെ പിടികൂടി

മുംബൈ: ആമ, പെരുമ്പാമ്പ്, ഇഗ്വാന തുടങ്ങിയ ജീവികളടക്കം വംശനാശ ഭീഷണി നേരിടുന്ന 666 ജീവികളെ കടത്താൻ ശ്രമം. മലേഷ്യയിൽ നിന്ന് എയർ കാർഗോ വഴിയാണ് ഇവയെ കടത്താനുള്ള ശ്രമം നടന്നത്. 117 വന്യജീവികൾ കടത്തുന്നതിനിടെ ചത്തു. 

എയർ കാർഗോ വഴി കടത്തുകയായിരുന്ന അപൂർവയിനം ജീവികളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. സംഭവത്തിൽ ധാരാവി സ്വദേശി രാജയെ ഡിആർഐ കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് വന്യജീവി കടത്തുസംഘത്തെ പിടികൂടിയത്. 

30 ബോക്സുകളിലായിട്ടാണ് അപൂർവയിനം വന്യ ജീവികളെ പിടികൂടിയത്. ഏകദേശം മൂന്നര കോടി രൂപ വിപണി മൂല്യം കണക്കാക്കുന്ന ജീവികളെയാണ് ഡിആർഐ പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.