കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ആളപായമില്ല

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ആളപായമില്ല

കൊച്ചി: വൈറ്റില-ഇടപ്പള്ളി ബൈപാസില്‍ ചക്കരപ്പറമ്പിനു സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ബോണറ്റിനുള്ളില്‍നിന്നു പുക ഉയര്‍ന്നയുടന്‍ സര്‍വീസ് റോഡിലേക്കിറക്കി വാഹനം നിര്‍ത്തി ഉള്ളിലുണ്ടായിരുന്ന കുടുംബം ഇറങ്ങിയോടിയതിനാല്‍ ആളപായമില്ല. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. തമിഴ്‌നാട് മധുര സ്വദേശി ശിവപാലനും ഭാര്യയും രണ്ടു കുട്ടികളുമാണു വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം ഓടിക്കുമ്പോള്‍ രൂക്ഷമായ പെട്രോള്‍ ഗന്ധം അനുഭവപ്പെട്ടിരുന്നതായി ഇവര്‍ പറയുന്നു. വിവരം അറിഞ്ഞു ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായും അഗ്നിക്കിരയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.