തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനത്തില്‍ കടുത്ത നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ചട്ട ലംഘനം നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നത തല യോഗം ചേരും.
ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് പ്രത്യേകം ഓഫീസും പരിഗണനയിലുണ്ട്. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. പാലക്കാട് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് യോഗം വിലയിരുത്തും.
അപകടത്തിന് പിന്നാലെ സംസ്ഥന വ്യാപകമായി ആരംഭിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികളും പരിശോധിക്കും. സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള തുടര്‍ നടപടികളും യോഗത്തില്‍ തീരുമാനിക്കും.