ദുബായ്: എമിറേറ്റില്‍ താമസിക്കുന്നവരെല്ലാം പേരുവിവരങ്ങള്‍ റെസ്റ്റ് ആപ്പില്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുളള സമയപരിധി നീക്കി.
താമസക്കാരുടെ പേരും മറ്റ് വിവരങ്ങളും വാടകക്കാരും കെട്ടിട ഉടമകളും റെസ്റ്റ് ആപില്‍ രജിസ്ട്രർ ചെയ്യാനുളള സമയപരിധിയാണ് നീക്കിയത്. മാത്രമല്ല, വിവരങ്ങള്‍ രജിസ്റ്റർ ചെയ്യുമ്പോൾ എത്ര പേരാണ് കൂടെ താമസിക്കുന്നതെന്ന് എണ്ണം മാത്രം നല്‍കിയാല്‍ മതിയാകും.
താമസക്കാരുടെ പേര്, ജനന തീയതി, എമിറേറ്റ്സ് ഐഡി എന്നിവ നൽകേണ്ടതില്ലെന്ന് പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
താമസക്കാരുടെ സുരക്ഷയും ജീവിത നിലവാരവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കരണമെന്ന് ലാന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.നേരത്തെ രജിസ്ട്രേഷന്‍ പൂർത്തിയാക്കാന്‍ രണ്ടാഴ്ചത്തെ സമയപരിധിയായിരുന്നു നേരത്തെ ദുബായ് ലാന്‍റ് ഡിപാർമെന്‍റ് നല്‍കിയിരുന്നത്.
മാത്രമല്ല, കൂടെ താമസിക്കുന്ന ഓരോരുത്തരുടേയും വിവരങ്ങള്‍ പ്രത്യേകം നല്‍കണമെന്നതായിരുന്നു നിർദ്ദേശം. ഇതിലാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
താമസകരാർ ഉളളവരാണെങ്കില്‍ പേര് വിവരങ്ങള്‍ നല്‍കുന്ന മുറയ്ക്ക് കൂടെ താമസിക്കുന്നവരുടെ വിവരങ്ങള്‍ സ്വയമേവ അപ്ഡേറ്റ് ചെയ്യപ്പെടും.അനധികൃത താമസക്കാരെ കണ്ടെത്താനും രജിസ്ട്രേഷൻ സഹായിക്കുമെന്നാണ് വിലയിരുത്തല്‍