തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിളളിയ്ക്കെതിരെ ഉയര്‍ന്ന പീഡന പരാതില്‍ പാര്‍ട്ടി വിശദീകരണം തേടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. എല്‍ദോസ് തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീര്‍പ്പാക്കാന്‍ പണംവാഗ്ദാനം ചെയ്‌തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി നല്‍കിയ മൊഴിയില്‍ ആരോപിക്കുന്നു.
യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിളളിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കും.