ഒമാനിൽ പകർച്ചവ്യാധി തടയാൻ സമഗ്ര ദേശീയ സർവേ

ഒമാനിൽ പകർച്ചവ്യാധി തടയാൻ സമഗ്ര ദേശീയ സർവേ

മസ്കറ്റ്: രാജ്യത്ത് പകർച്ചാ വ്യാധി തടയുന്നതിന്‍റെ ഭാഗമായി സമഗ്ര ദേശീയ സർവ്വേ നടത്തും.ഒക്ടോബർ 16 മുതലാണ് സർവ്വേ നടത്തുക. ജനങ്ങളുടെ ആരോഗ്യവും പ്രതിരോധവും ലക്ഷ്യമിട്ടാണ് വിവിധ ഗവർണറേറ്റുകളിൽ സർവേ നടത്തുന്നത്. രോഗവുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളാണ് സർവ്വെയിലൂടെ ശേഖരിക്കുക.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ, തൊഴിൽ മേഖലകൾ തുടങ്ങി ഒമാനിലെ ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും സർവേ നടത്തും. അതേസമയം രാജ്യത്തിന്‍റെ ജനസാന്ദ്രതയും ഭൂമിശാസ്ത്രവും കണക്കിലെടുത്തും സർവേ മുഴുവനാക്കാൻ ഏകദേശം മൂന്ന് മാസമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തുന്നത്. സർവേ നടത്തുന്ന സ്ഥലങ്ങളിൽ സർവേ രീതികളെക്കുറിച്ചുള്ള ചെറു വിവരണം നൽകും. ശേഷം ഓരോ സംഘങ്ങളായി ഇലക്ട്രോണിക് രൂപത്തിൽ വിവരങ്ങൾ ശേഖരിക്കും. സർവേയുമായി എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം കൊതുക് നിവാരണത്തിന്‍റെ ഭാഗമായി മസ്ക്കറ്റിലെ മുനിസിപ്പാലിറ്റിയും ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.