കിഫ്‍ബിക്കെതിരായ ഇഡി അന്വേഷണം; കെ.കെ ഷൈലജ ഉൾപ്പടെ അഞ്ച് എംഎൽഎമാർ ഹർജി പിൻവലിച്ചു

കിഫ്‍ബിക്കെതിരായ ഇഡി അന്വേഷണം; കെ.കെ ഷൈലജ ഉൾപ്പടെ അഞ്ച് എംഎൽഎമാർ ഹർജി പിൻവലിച്ചു

കൊച്ചി: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിനെതിരെ കെ.കെ ഷൈലജ ഉൾപ്പടെ അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. ഹർജി അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചത്.

ഹർജി നിലനിൽക്കില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. എംഎൽഎമാരായ കെ കെ ഷൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്.

ഇഡിയുടേത് അനാവശ്യ കടന്നു കയറ്റമാണ് എന്നും ഈ ഇടപടെലുകൾ വികസനത്തെ ബാധിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.