തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണറുടെ അസാധാരണ നടപടി. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് അംഗങ്ങള്‍ വിട്ട് നിന്നതാണ് അസാധാരണ നടപടിക്ക് കാരണം.
ശനിയാഴ്ച മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് കാണിച്ച് കേരള സര്‍വകലാശാല വി.സിക്ക് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്ത് നല്‍കി. പിന്‍വലിച്ചവരില്‍ അഞ്ചുപേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ്.
വി.സി നിയമനത്തിനായി ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ തീരുമാനിക്കാണ് കഴിഞ്ഞ ദിവസം യോഗം വിളിച്ചത്. എന്നാല്‍ 91 അംഗങ്ങളുള്ള സെനറ്റില്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ളയടക്കം അടക്കം 13 പേര്‍ മാത്രമാണ് പങ്കെടുത്തത്.
പ്രോ-വൈസ് ചാന്‍സലറും എത്തിയില്ല. ക്വാറം തികയ്ക്കാനുള്ള 19 പേര്‍ പോലുമില്ലാത്തതിനാല്‍ യോഗം നടന്നില്ല. നിലവിലെ വി.സിയുടെ കാലാവധി 24 ന് പൂര്‍ത്തിയാവും.
ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 13 പേര്‍ സെനറ്റിലുണ്ടെങ്കിലും രണ്ടു പേര്‍ മാത്രമേ യോഗത്തിനെത്തിയുള്ളൂ. നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ അവരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ് നടപടി.