ഇലന്തൂർ ഇരട്ട നരബലി കേസ്; മനുഷ്യമാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന്‌ സമ്മതിച്ച് ലൈല

ഇലന്തൂർ ഇരട്ട നരബലി കേസ്; മനുഷ്യമാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന്‌ സമ്മതിച്ച് ലൈല

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികൾ മനുഷ്യ മാംസം കഴിച്ചതിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. താനും ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും മനുഷ്യ മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന്‌ ലൈല ചോദ്യംചെയ്യലിൽ സമ്മതിച്ചു.

തങ്ങൾ മനുഷ്യമാംസം കഴിച്ചില്ല എന്നാണ് ലൈല ഉൾപ്പടെ മൂന്ന്‌ പ്രതികളും പറഞ്ഞത്. എന്നാൽ ശനിയാഴ്ച്ച നടത്തിയ ചോദ്യം ചെയ്യലിൽ മനുഷ്യമാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന്‌ സമ്മതിക്കുകയായിരുന്നു. 

ഷാഫിക്കൊപ്പമാണ് മനുഷ്യമാംസം കഴിച്ചത്. ഭര്‍ത്താവ് ഭഗവല്‍ സിങ് മാസം തുപ്പിക്കളഞ്ഞെന്നും ലൈല അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ലൈലയെ പോലീസ് ചോദ്യം ചെയ്യുകയാണ്.

പോലീസ് വാഹനത്തില്‍ തെളിവെടുപ്പിനെത്തിച്ച ലൈലയെ വീടിനുള്ളില്‍ കയറ്റിയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകം പുനരാവിഷ്‌കരിച്ചുകൊണ്ടുള്ള തെളിവെടുപ്പടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം നടത്തിയിരുന്നു. ഇതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് മനുഷ്യമാംസം വേവിച്ച് കഴിച്ചെന്ന് ലൈല മൊഴി നല്‍കിയത്. ഷാഫിയെയും ചോദ്യം ചെയ്യുകയാണ്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.