കോഴിക്കോട് ഗാന്ധി പ്രതിമയുടെ തല അറത്തു

കോഴിക്കോട് ഗാന്ധി പ്രതിമയുടെ തല അറത്തു

കോഴിക്കോട്∙ കക്കോടി മോരിക്കരയിൽ ഗാന്ധി സ്ക്വയറിനു നേരെ വീണ്ടും ആക്രമണം. ഗാന്ധി പ്രതിമയുടെ തല അറത്തു മാറ്റി.

വെള്ളിയാഴ്ച രാത്രിയും ഗാന്ധി സ്ക്വയറിനു നേരെ നടന്ന ആക്രമണത്തിൽ മഹാന്മാരുടെ ഫോട്ടോകൾ ഉൾപ്പെടെ തകർത്തിരുന്നു.

ഇതുമായി ബന്ധപ്പെട്ടു പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ചേവായൂർ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കവേയാണ് വീണ്ടും ആക്രമണം ഉണ്ടായത്. 

ചേവായൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.