ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ കേസ്

ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ കേസ്

കൊച്ചി: ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാറിന്റെ പരാതിയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. തനിക്കെതിരെ കള്ളപ്പരാതി നല്‍കാന്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്ന പരാതിയിലാണ് കേസ്.

എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തിട്ടുള്ളത്. വീണ ജോര്‍ജടക്കം എട്ടുപേര്‍ക്കെതിരെയാണ് കേസ്.

ഓഫീസില്‍ വെച്ച് മോശമായി പെരുമാറിയെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ നന്ദകുമാര്‍ മുമ്പ് അറസ്റ്റിലായിരുന്നു. ഇതിന് പിന്നിൽ മന്ത്രിയുടെ ഗൂഡാലോചനയുണ്ടെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്.

ആരോഗ്യമന്ത്രി വീണാജോര്‍ജിനെതിരെ മോശം പരാമര്‍ശം നടത്തിയ കേസിലും ക്രൈം നന്ദകുമാര്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.