'ഭാഷയിലും പെരുമാറ്റത്തിലും മര്യാദ വേണം'; എം.എം മണിക്കെതിരെ ഐഎഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

 'ഭാഷയിലും പെരുമാറ്റത്തിലും മര്യാദ വേണം'; എം.എം മണിക്കെതിരെ ഐഎഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മയ്ക്കെതിരെ മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം മണി നടത്തിയ പരാമര്‍ശത്തെ അപലപിച്ച് കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്‍. മുഖ്യമന്ത്രിക്ക് ഐഎഎസ് അസോസിയേഷന്‍ കത്തയച്ചു.

എംഎല്‍എയില്‍ നിന്ന് ഉണ്ടായ പരാമര്‍ശം ദൗര്‍ഭാഗ്യകരം ആണ്. വിമര്‍ശനങ്ങളോട് തുറന്ന മനസാണ്. എന്നാല്‍ വിമര്‍ശിക്കുമ്പോള്‍ ഭാഷയിലും പെരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകള്‍ ഉണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അസോസിയേഷന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.