തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചു. സമരത്തിന് സഹകരണം തേടിയുള്ള ആര്‍ച്ച് ബിഷപ് തോമസ് ജെ. നെറ്റോയുടെ സര്‍ക്കുലറാണ് എല്ലാ പള്ളികളിലും വായിച്ചത്.
അതിജീവന സമരമാണ്, വിജയിക്കുന്നത് വരെ തുടരുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
സമരത്തിന്റെ നൂറാം ദിവസമായ വ്യാഴാഴ്ച മുതലപ്പൊഴിയില്‍ കരയിലും കടലിലും സമരം നടത്താനാണ് തീരുമാനം. ഒപ്പം വിഴിഞ്ഞം മുല്ലൂരില്‍ വന്‍ ജനപങ്കാളിത്തത്തോടെ ഉപരോധസമരം ശക്തമാക്കും.
ഏഴ് ആവശ്യങ്ങളും അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് സമരസമിതി അറിയിച്ചു. സമരസമിതിയുമായി തത്കാലം ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.