ബാംഗ്ലൂർ: സിസ്റ്റർ മറിയമ്മ എടത്രക്കരി FMM (മറിയമ്മ മാത്യു- 82 ) ബാംഗ്ലൂരിലെ പ്രൊവിഡൻസ് കോൺവെന്റിൽ വച്ച് ഞായറാഴ്ച 23-10-2022 നിര്യാതയായി. മൃതസംസ്കാരം നാളെ ചൊവ്വാഴ്ച 25-10-2022ന് ബാംഗ്ലൂരിലെ പ്രൊവിഡൻസ് കോൺവെന്റ് ചാപ്പലിൽ രാവിലെ 10 മണിക്ക്.
1941 ജൂൺ 19 ന് തണ്ണീർമുക്കം ചാലിൽ തിരുഹൃദയ ഇടവക എടത്രക്കരി - മാളികയിൽ മാത്തച്ചന്റെയും പുളിങ്കുന്ന് ചാത്തംപറമ്പിൽ അന്നമ്മയുടെയും മൂത്ത പുത്രിയായി ജനിച്ചു.1973ൽ ആയിരുന്നു നിത്യ വൃത വാഗ്ദാനം. കേരളത്തിലും ആന്ധ്രയിലും തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലും സേവനമനുഷ്ടിച്ചു. ദീർഘനാളായി രോഗബാധിതയായി ബാംഗ്ലൂരിലുള്ള മഠത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
സഹോദരങ്ങൾ അഡ്വ. മാത്തൻ ജോസഫ്, അച്ചാമ്മ കുര്യൻ ചെറുകരകുന്നേൽ, ജോർജ്, ഡാമിയൻ, ക്ലാരമ്മ രാജപ്പൻ പുരയ്‌ക്കൽ.
പരേതരായ ഫാ. നീലുസ് എടത്രക്കരി C M I, ഫാ. ആന്റണി എടത്രക്കരി എന്നിവർ പിതൃസഹോദരങ്ങൾ ആണ്.
സിന്യൂസ് ലൈവ് എഡിറ്റോറിയൽ ബോർഡ് അംഗം അലക്സ് കുര്യൻ ചെറുകരകുന്നേലിന്റെ മാതൃസഹോദരിയാണ് പരേത.