കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 215 ഗ്രാം സ്വര്‍ണം പിടികൂടി. കര്‍ണാടക ബട്ക്കല്‍ സ്വദേശി മുഹമ്മദ് നിഷാന്‍ ആണ് പിടിയിലായത്.
സ്വര്‍ണം പൊടിയാക്കിയ ശേഷം പാല്‍പ്പൊടി, കാരെമെല്‍ പൗഡര്‍, കോഫി ക്രീം പൗഡര്‍, ഓറഞ്ച് ടാങ് പൗഡര്‍ എന്നിവയില്‍ കലര്‍ത്തിയാണ് കടത്താന്‍ ശ്രമിച്ചത്. 11 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്.
ഗോ ഫസ്റ്റ് വിമാനത്തില്‍ എത്തിയ യാത്രക്കാരനെ ഡിആര്‍ഐയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പരിശോധിക്കുകയായിരുന്നു.