കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) നടത്തിയ തിരച്ചിലിൽ വിമാനത്തിൽ നിന്ന് ഏഴു കിലോയോളം സ്വർണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയിലെടുത്തു.
ദുബായ് – കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ കടത്തുകയായിരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 6.7 കിലോ തൂക്കം ഉണ്ടായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഡിആർഐ വൃത്തങ്ങൾ അറിയിച്ചു.