സതീശന്‍ പാച്ചേനിയുടെ സംസ്‌കാരം ഇന്ന്; കണ്ണൂരില്‍ ഉച്ചവരെ ഹര്‍ത്താല്‍ 

സതീശന്‍ പാച്ചേനിയുടെ സംസ്‌കാരം ഇന്ന്; കണ്ണൂരില്‍ ഉച്ചവരെ ഹര്‍ത്താല്‍ 

കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ സംസ്കാരം ഇന്ന്. രാവിലെ ഏഴു മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. 11:30യോടെ വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ അനുശോചിച്ച് ഇന്ന് കണ്ണൂർ കോർപറേഷൻ പരിധിയിൽ ഹർത്താൽ ആചരിക്കുമെന്ന് ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് അറിയിച്ചു. രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ഹർത്താൽ. വാഹനങ്ങൾ, ഹോട്ടൽ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

ഒരാഴ്ചയായി ചികിത്സയിലായിരുന്ന സതീശൻ പാച്ചേനി ഇന്നലെയാണ് മരിച്ചത്. കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസിയുടെ മുൻ പ്രസിഡന്റുമാണ്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിന്റ് പദവും വഹിച്ചിട്ടുണ്ട്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.