ദുബായ്: യുഎഇയില്‍ ഇന്നും അന്തരീക്ഷം മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ കാഴ്ചപരിധി കുറയും. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും. മൂടല്‍മഞ്ഞിനെ തുടർന്ന് വിവിധ സ്ഥലങ്ങളില്‍ റെഡ് , യെല്ലോ അലർട്ടുകള്‍ നല‍്കിയിട്ടുണ്ട്. രാജ്യത്തെ കൂടിയ താപനില ശരാശരി 36 ഡിഗ്രി സെല്‍ഷ്യസായിരിക്കും.
അബുദബിയിലും ദുബായിലും അന്തരീക്ഷ ഈർപ്പം 25 മുതൽ 80 ശതമാനം വരെയാണ്. മണിക്കൂറില്‍ 10 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശും.