കുളത്തില്‍ വീണു; മലപ്പുറത്ത് മൂന്നും നാലും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം

കുളത്തില്‍ വീണു; മലപ്പുറത്ത് മൂന്നും നാലും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: തിരൂരില്‍ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. അമന്‍ സയാന്‍ (3), റിയ(4) എന്നിവരാണ് മരിച്ചത്. ഇരുവരും അടുത്തടുത്ത വീടുകളിലെ കുട്ടികളാണ്.

വീടിന് തൊട്ടുപിറകിലാണ് അപകടം സംഭവിച്ച കുളം സ്ഥിതി ചെയ്യുന്നത്. കുട്ടികളെ കാണാതായി തിരച്ചില്‍ നടത്തിയപ്പോഴാണ് കുളത്തില്‍ വീണ വിവരം വീട്ടുകാര്‍ അറിയുന്നത്. നാട്ടുകാരെത്തി കുട്ടികളെ കരയ്ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു.

കാവുങ്ങപ്പറമ്പില്‍ നൗഷാദ്-നജ്ല ദമ്പതികളുടെ മകനാണ് മരിച്ച അമന്‍ സയാന്‍. പാറപ്പുറത്ത് വീട്ടില്‍ റഷീദ്-റഹിയാനത്ത് ദമ്പതികളുടെ മകളാണ് റിയ. തൃക്കണ്ടിയൂര്‍ അംഗനവാടിക്ക് സമീപമാണ് അപകടം സംഭവിച്ച കുളം സ്ഥിതി ചെയ്യുന്നത്. മൃതദേഹങ്ങള്‍ നിലവില്‍ തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.