തുലാവർഷമെത്തി: ബുധനാഴ്ച വരെ വ്യാപക മഴ; ആറു ജില്ലകളിൽ യെല്ലോ അലേർട്ട്

തുലാവർഷമെത്തി: ബുധനാഴ്ച വരെ വ്യാപക മഴ; ആറു ജില്ലകളിൽ യെല്ലോ അലേർട്ട്

 തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തി. ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ രണ്ടുവരെ ശക്തമായ മഴ തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

നവംബർ ഒന്നിന് തിരുവനന്തപുരം മുതൽ എറണാകുളംവരെയുള്ള ഏഴുജില്ലകളിലും രണ്ടിന് ഈ ജില്ലകൾക്കുപുറമേ മലപ്പുറത്തും ഒറ്റപ്പെട്ട കനത്തമഴ പെയ്തേക്കും. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

തമിഴ്നാട്ടിലാണ് തുലാവർഷം ആദ്യമെത്തിയത്. കേരള–കർണാടക–ലക്ഷദ്വീപ് തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല. കഴിഞ്ഞ വർഷം തുലാവർഷത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മഴയാണ് ലഭിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.