സൈനികന്റെ ഭാര്യയാകുന്നത് സ്വപ്നം കണ്ട ഗ്രീഷ്മ ഭയന്നത് സ്വകാര്യ നിമിഷങ്ങളില്‍ ഷാരോണ്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍

സൈനികന്റെ ഭാര്യയാകുന്നത് സ്വപ്നം കണ്ട ഗ്രീഷ്മ ഭയന്നത് സ്വകാര്യ നിമിഷങ്ങളില്‍ ഷാരോണ്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. വിവാഹ നിശ്ചയത്തിന് മുമ്പേ ഷാരോണുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചെന്നും ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ പിന്മാറിയില്ലെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പ്രണയം ബന്ധുക്കള്‍ അറിഞ്ഞപ്പോള്‍ പിന്മാറാന്‍ ശ്രമിച്ചു. സ്വകാര്യ രംഗങ്ങള്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ ഷാരോണിന്റെ കൈവശമുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഇത് നല്‍കിയില്ല, ഇതാണ് വൈരാഗ്യം കൂടാന്‍ കാരണം. ദൃശ്യങ്ങള്‍ പ്രതിശ്രുതവരന് കൈമാറുമോ എന്ന് പേടിയുണ്ടായുണ്ടായിരുന്നെന്നും യുവതി പറഞ്ഞു.

കീടനാശിനിയുടെ വിവരങ്ങള്‍ മാത്രമല്ല, കൊലപാതകം നടത്തിയ ശേഷം ചോദ്യം ചെയ്യലില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഗ്രീഷ്മ ഗൂഗിളില്‍ തിരഞ്ഞിരുന്നു. വിഷക്കുപ്പി പറമ്പിലെറിഞ്ഞെന്നും അമ്മാവന്‍ ഇത് മറ്റൊരു സ്ഥലത്ത് കളഞ്ഞെന്നും യുവതി മൊഴി നല്‍കി. ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുപ്പി ഉപേക്ഷിച്ച സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.